Wednesday, December 24, 2008

ഒരു മഴയും നനയ്ക്കാതെ കടന്നു പോകുന്നില്ല

ഒരു മഴയുടെ ബന്ധമേയുള്ളൂ നമ്മള്‍ തമ്മില്‍...
രാവിന്റെയും പകലിന്റെയും
നേര്ത്ത വരമ്പിലെവിടെയോ
ലഹരിയുടെയും ഉണര്ച്ചയുടെയും അതിരിലെവിടെയോ
എപ്പോഴോ എവിടെയോ വെച്ച്
മഴയെ പ്രണയിച്ചിരുന്നു 
നിന്നില്‍ പെയ്തിറങ്ങുന്നത് സ്വപ്നം കണ്ടിരുന്നു
അന്ന്
ഒരു മഴ പോലെ, രാത്രിയിലെ മഞ്ഞു പോലെ...
പെയ്തൊഴിഞ്ഞ വഴിയിലൂടെ
മരം പെയ്യുന്ന വഴിയിലൂടെ
നമ്മള്‍...

ഇടിയും മിന്നലുമായി പെയ്യുന്ന രാത്രികളില്‍
പെയ്തൊഴിയുംമ്പോഴാണ് നമ്മള്‍ മഴയുടെ കുളിരറിയുന്നത്...
ഒരു മഴയും നനയ്ക്കാതെ കടന്നു പോകുന്നില്ല
നനയുന്നതിനു കാരണങ്ങള്‍ പലതാവാമെന്കിലും

മഴയുണ്ടായിരുന്നു 
ഇന്നുമുണ്ട് മരുഭൂവിലെ വരള്ച്ചയോടെ 
പതുക്കെ ഒരു വിങ്ങല്‍ പകര്‍ന്ന്...
ഉപേക്ഷയില്ലാതെ
ചില രാത്രികളില്‍
ചില വൈകുന്നേരങ്ങളില്‍
ചിലപ്പോള്‍ കടല്‍ത്തീരത്ത്‌ 
ചിലപ്പോള്‍ കായല്‍ക്കരയില്‍
ചിലപ്പോള്‍ ബാബുക്കയുടെ, കിഷോര്‍ കുമാറിണ്ടേ പാട്ടിനൊപ്പം
മഴ പെയ്തുകൊണ്ടേയിരിക്കുന്നു

 
Click here for Malayalam Fonts