Tuesday, October 28, 2008

VOID that fill the spaces…

Some spaces are left blank. Rather some are supposed to be so. 

Some spaces… some blanks can never be replaced by anything. As Coelho says the Blank spaces between words is what making the sentence a sentence. And the pauses between words are making the song a song. The percussion instruments are making the tune just because the person who plays it will hit on it and will take his hands off knowing that he is getting ready for the next beat. And thus….

Some places are left blank. Some spaces can never be replaced.

I believe that this is true in life as well... We make a lot of spaces... We miss many things, we cannot replace some one... the spaces for those, the spaces for them are always kept blank...

Like the void that fill the spaces...

Monday, October 20, 2008

4 Dimentional space

നിന്നോടൊപ്പം
മഴയുടെ സംഗീതം ആസ്വദിച്ച നിമിഷങ്ങളില്‍
മനസ്സ് ആഗ്രഹിച്ചത്‌ 
ഇന്നു തിരിച്ചറിയുന്നു.
4th dimensional spaceലെ
രണ്ടു കണങ്ങള്‍ മാത്രമായി നിലനില്‍ക്കെ തന്നെ
സമയാക്ഷത്തിനു ലംബമായി 
സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്നെന്കില്‍ എന്ന്!
സര്‍വം നിശ്ചലമാവുന്ന യാത്ര 
അങ്ങിനെ ഒരു യാത്ര 
ഊര്ജതന്ത്ര സൂത്രവാക്യങ്ങളിലൂടെയല്ലാതെ...
ഗ്രഫുകളിലൂടെയല്ലാതെ...
ഞാനും നീയും 
മഴ പാടുന്ന നീലാംബരിയും മാത്രമായി.... 
Physicsന്ടെ ഭാഷയില്‍ പറഞ്ഞാല്‍ 
ചുറ്റും സകലം നിശ്ചലം
യാത്ര മാത്രം സത്യം...!!?
എങ്ങിനെ ഇരിക്കും അത്? 
x,y,z-->1; t=k where k is a constant
ഇങ്ങിനെ represent ചെയ്യാന്‍ സാധിക്കുമോ?

Note on the 4th dimension:
Physicists say that apart from the thee dimensions which is known (x,y & z), there is one more imaginary axis called time. that means a particle can be described as a function of x,y,z and t. So if we say a particle is moving perpendicular to any of this axis, it means that, that perticular variable does not change... here it is time

Friday, October 17, 2008

ചില സരോവര ചിന്തകള്‍ തുടര്‍ച്ച...

അറിയാതെ പോവുന്ന അതല്ലെന്കില്‍ ചിലപ്പോള്‍ അറിയില്ലെന്ന് സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുന്ന ചില ഓര്‍മപ്പെടുത്തലുകള്‍... ജനലിലൂടെ എത്തുന്ന മഴച്ചാറ്റല്‍ പോലെ...
അതെന്നെ ഇടക്കിടെ അസ്വസ്ഥനാക്കുന്നുണ്ട്... ചിലപ്പോളെല്ലാം തടയാവുന്നതില്‍ അധികം...
"ഈ മഴനൂലുകളില്‍ തൂങ്ങിച്ചാവാന്‍ തോന്നുന്നു" എന്ന് അരുണ്‍ ആ നാടകത്തില്‍ പറയുന്നുണ്ട്. അതൊരു തണുപ്പുള്ള നനവുള്ള മരണമാണെന്ന് അവന്‍ പറയുമ്പോഴെല്ലാം എനിക്ക് തോന്നാറുണ്ട് അല്ലെങ്കിലും മരണം തണുത്തത് തന്നെ അല്ലേ എന്ന്. വളരെ 'unromantic' ആയ അത്തരം ചിന്തകള്‍ മിക്കപ്പോഴും എന്നെ കൊത്തി വലിക്കാറുണ്ട്‌... മിക്കപ്പോഴും അത്തരം ചിന്തകള്‍ വരുന്നത്, നിലാവുള്ള രാത്രികളില്‍ Nixon പാടുന്ന എ അയ്യപ്പന്ടെ "ബുദ്ധാ ഞാന്‍ ആട്ടിന്‍ കുട്ടി..." അല്ലെങ്കില്‍ സന്തോഷേട്ടന്‍ പാടുന്ന " കൂട്ടുകാരി നമ്മള്‍ കോര്ത കൈ അഴിയാതെ ചേര്ന്ന ഹൃതാള ഗതിയൂര്‍ന്നു പോകാതെ..." ഒക്കെ കേട്ടു സരോവര്‍ ഹോസ്റ്റലിലെ ഷട്ടില്‍ കോര്‍ട്ടില്‍ വെളുപ്പാന്‍ കാലത്തു ഒരു 3-4 മണിക്ക് ഉറക്കമൊഴിച്ച് ആകാശം നോക്കി കിടക്കുമ്പോള്‍ ആയിരിക്കും...
ഇന്നെന്തോ അവരെ ഒക്കെ വല്ലതെ ഓര്‍മ വരുന്നു...

ചില സരോവര ചിന്തകള്‍

"പഴയ ജീവിതം പാടെ വെറുത്തു ഞാന്‍ 
ഇനിയുമെന്നെ തുലക്കാന്‍ വരുന്നുവോ
പ്രതിഭകള്‍ക്ക് പ്രവേശനമില്ലെന്ടെ മുറിയില്‍
അരുത് .......... നു കാവലാളല്ല ഞാന്‍."

ഇതു ജോണിനെ ക്കുറിച്ചുള്ള വരികള്‍ ...
നാല്പതാം മുറിയില്‍ ഒരുമിച്ചു തിന്നു കുടിച്ചു കിടന്നുറങ്ങിയ രാത്രികളില്‍ ഏറ്റവും തെളിച്ചമുള്ള ഓര്‍മ...
"SAROVAR"
ജീവിതത്തിലെ ഏറ്റവും രസകരമായ കുറെ ഓര്‍മകള്‍ തന്നു
ഇന്നും നിര്‍ത്താതെ പിന്‍ വിളി വിളിക്കുന്ന ഒരു വല്ലാത്ത അനുഭവം.

Thursday, October 16, 2008

അശാന്തിയുടെ താളം...

അശാന്തിയുടെ താളം തെറ്റിച്ചു കടന്നു വന്നതാണു നീ ... 
ഇതെനിക്ക് അപരിചിതമാണ്...
നനയുന്ന കണ്ണുകളുള്ള
തുളുമ്പുന്ന ഹൃദയമുള്ള
നിറങ്ങളെ പ്രണയിക്കുന്ന
ഈ അവസ്ഥ...
നീ അടുത്തില്ലാതെ ഇവിടെ എനിക്ക് ശ്വാസം മുട്ടുന്നു.

Wednesday, October 15, 2008

ഒരുമിച്ചു കേട്ട ഒരു മഴയുടെ സംഗീതത്തിന്ടെ ഓര്മക്കു...

നിന്ടെ ചിരി നിന്ടെ ഗന്ധം നിന്ടെ ഓര്‍മ...  
ഇതു നിനക്കു വേണ്ടി....  
നീ പാടി തീര്‍ക്കാത്ത പാട്ടിനു വേണ്ടി... 
നിന്ടെ; നിന്ടെ മാത്രം ഓര്മക്കു...
 
Click here for Malayalam Fonts