Wednesday, June 9, 2010

Vamos Vamos Argentina.....



Click to enlarge
Courtesy: google and Photoshop



Thursday, March 25, 2010

THINGS FALL APART - Chinua Achebe

"Turning and turning in the widening gyre The falcon cannot hear the falconer; Things fall apart; the centre cannot hold Mere anarchy is loosed upon the world"
-W. B. Yeats 'The second coming'

Thus starts Chinua Achebe's 'Things Fall Apart'... Published under the category African writer series by Heinemann. Me as a biginner into the forign literature this was an exceptionally great reading experience. I usually settle with Indian authors. When i considered buying a book this time my eyes just got stuck with the author's name, Chinua Achebe which beckoned my attention. Any way I finally settled with this...
*****
Now lemme tell you what i felt when i read it.
Since the majority of my readings are confined to Indian origin Authors, the fictions I read usually run through known "Gallis" or "towns" of India or so. Or even if it is a foreign author the habits are almost the same. If i make it a bit more clearer, the stories run through the modern world. If i say that there is nothing kept for the site seeing when go through those books. (almost all of the rituals will be known so nothing have to be imagined hard. For example if the story occurs during a Holy night, that is it. the picture of the night just flashes into your mind. you dont have to go for a wild imagination). You just have to read the story... This book actually plucked me from such a feeling and planted me into a completely unfamiliar place known as Umuofia with "Evil forests, Agba the Earth god, Okenkwo, Chi your personal god, ekwe... I was never in such a dream world even when i read Gabrial Garcie Marquz's short stories. Yes I know they are defenitely too good. but here i was overrided with a childish fascination. Yes this is the apt way to describe it.
The main thing which might attract everyone who walks with Okenkwa is the rituals of Umuofia. For example the "week of peace". During this period a husband cannot beat his wife even if he saw her in her bed with her boyfriend... means you have to maintain peace. I mean how can you maintain peace at such a point of time?
*****
From my point of view you can look into this novel from three different angles. (1) Merely as Okenkwo's/ Umuofia's story. (2) The way Missionaries tried to change the dark continent. (3) Or you can be a little more of a historian and can say the story is an example note on the way the colonization took over the African continent (As the district commessioner's view " The Pacification of the Primitive Tribes of the Lower Niger".
Even though the story happens in olden ages, I will say the concepts will withstand the time. In the modern world where we always talk about neo colonization through globalisation etc. etc... The novel gives a clear picture of how a vergin culture is slowly poisoned and how the tribes looked at it. They didn't have an option other than tying the iron horse (which was actually a bicycle of a pastor) to the sacrad silk tree. they were left with no option to defend themselves than providing the white mwn a part of the evil forest. The naiveness and the straigt forwardness is very well reflecting when they did so.
The story reminded me a fact which many of the thinkers and writers have underlined many times. That is 'No option is left out in a world where the decision makers are not the common public but the capital giants and the world police.' There you will be left only with one option which Okenkwo opted at the end. This also reminds us that the odd voices against the establishments are not even loud enough for themselves. If you want to make them hear, make it loud... Be together, togetherness have the power for it...
*****
When i decided to write the above this is what i wanted to write. Here it goes ...
let's 'break the Kola nut' (a kind of ritual in the Umuofia to pay respect) and pray.
Let's eat and drink.
Let's dance to the wildest beats of ekwe (a kind of drum).
Let's give an ear to our chi (personal god)
Don't let the rest of the world call us an efulefu...
Omuofia Kwenu...
Omuofia Kwenu...
Omuofia Kwenu...

Tuesday, February 16, 2010

അകലം

ഒരു നിലവിളിയുടെ അകലമേയുണ്ടായിരുന്നുള്ളൂ തുടക്കത്തിൽ

അവിടുന്ന് ഒരു നിശ്വാസത്തിലേക്ക്...

പിന്നീടാണ് രണ്ടു തരത്തിലേക്കു നമ്മൾ മാറിയത്‌.

നിനക്കറിയാമായിരുന്നു അത് കൂടുതൽ വേദനിപ്പിക്കുന്നത് നിന്നെ മാത്രമായിരിക്കുമെന്ന്.

Sunday, January 17, 2010

മുറിവുകൾ

സൂര്യ ക്ര്ഷ്ണ മൂർത്തിയുടെ മുറിവുകൾ വായിച്ചു
ചില ഓർമ്മപ്പെടുത്തലുകൾ
നമ്മൾ മറന്നു പോയ, നമുക്ക്‌ നഷ്ടപ്പെട്ടു പോയ/പോകുന്ന. അല്ലെങ്കിൽ നമ്മൾ ഓർക്കാനിഷ്ടപ്പെടാത്ത ചിലതിന്റെയെല്ലാം...
ചില വേദനിപ്പിക്കലുകൾ.
വല്ലാതെ പിൻ‌തുടരുന്ന ഒരു അനുഭവം...
വളരെ നേർത്ത വേദനയുടെ ഒരു പാട മനസ്സിനെ മൂടിയിരിക്കുന്നു.

ഒന്നു രണ്ടു ദിവസത്തേക്കുണ്ടാകും... പിന്നെ വീണ്ടും ചില മറവികൾ, നഷ്ടങ്ങൾ...
അറിഞ്ഞും അറിയാതെയും.
പിന്നെ അതു നേർത്തു നേർത്ത്‌ ഇല്ലാതെയാകും... അത്രയ്കുള്ള കനം മാത്രമേ ഉള്ളൂ ഈയിടെയായി ഏതു വേദനയ്ക്കും

Monday, December 28, 2009

മേഘങ്ങൾക്ക് നന്ദി

പെയ്തൊഴിയാതെ കടന്നു പോകുന്ന മേഘങ്ങൾക്ക് നന്ദി
ഒന്നു പെയ്തു തോർന്നു പോയാൽ ഈ വിങ്ങലുണ്ടാവില്ലല്ലോ

ഇതവസാനിക്കരുത്...


ഒരു പൊള്ളൽ എപ്പൊഴും ഉണ്ടായിരിക്കണം
നീ തന്ന ചുംബനത്തിന്റെ ചൂടാറാതിരിക്കാൻ


ഒരു വ്രണം എപ്പോളും ഉണങ്ങാതെയിരിക്കണം
നീ തന്ന മുറിവുകൾ മറക്കാതിരിക്കാൻ


ഒരു തോൽ‌വി എപ്പോഴും ഉണ്ടാവണം
നിന്റെ ജയം മറയാതിരിക്കാൻ

Friday, August 21, 2009

ചില ചില്ലകള്‍ ഇങ്ങനെയാണ്

ഒടുവില്‍ ഒരു സ്വപ്നം സഫലമാകുന്നു...

സരോവരത്തിലെ ഓര്മച്ചിത്രങ്ങള്‍ സ്വരുക്കൂട്ടി ഒരു CD പുറത്തിറക്കുന്നു.

ചില ചില്ലകള്‍ ഇങ്ങനെയാണ്

August 26 നു പ്രകാശനം. ഗോവയില്‍ വെച്ച്. അര്‍ദ്ധ രാത്രി.

അല്ലെങ്കിലും സരോവര്‍ രാത്രിയുടെ ഗന്ധര്‍വനായിരുന്നല്ലോ.
പകലുകള്‍
ശബ്ദമുഖരിതമായ, ജീവനുള്ള രാത്രികള്‍ക്കു വേണ്ടി കാത്തിരിക്കുന്നിടം.
പലരുടേയും സ്വകാര്യ സമ്പാദ്യത്തില്‍... ഓര്കൂട്ടില്‍... അങ്ങിനെ പലയിടത്തായി ചിതറിക്കിടന്നിരുന്ന ചിത്രങ്ങള്‍ - ആ മുത്തുകള്‍ കോര്ത്തുവെക്കാന്‍ ഓടി നടക്കുന്നത് വിനോദ് സാറും പ്രിയപ്പെട്ട ദില്‍ജിത്തും

ചില കവര്‍ ചിത്രങ്ങള്‍ കിട്ടി.. ചുവടെ ചേര്‍ക്കുന്നു









Monday, June 1, 2009

ഉടഞ്ഞ ശംഖ്


ഉടഞ്ഞ ശംഖില്‍ നിന്നുംഞാന്‍ എന്റെ കടലിനെ പുറത്തെടുക്കട്ടെ
നീയാണ്‌ കടലുറങ്ങുന്ന ശംഖെനിക്കു തന്നത്...
നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍
‍നിന്റെ പ്രണയത്തിന്റെ അഗാധതയോര്‍മ്മിക്കാന്‍...

ഇന്ന്‌ നീ തന്ന ശംഖുടഞ്ഞിരിക്കുന്നു...
ഓര്‍മ്മകള്‍ക്ക് ആഴം നഷ്ടപ്പെട്ടിരിക്കുന്നു

ഒരു വേനലിന്‌ കടലിനെ വറ്റിക്കാനാകുമോ?
ഇവിടെ കാലുകള്‍ പുതഞ്ഞു പോകുന്നു.
മുന്നോട്ടു വെക്കാന്‍ ശ്രമിക്കുന്തോറും
പിന്നിലെ കാലടികള്‍കൂടുതല്‍ ആഴത്തിലേക്ക്...

ഈ ഉടഞ്ഞ ശംഖില്‍ നിന്നും തിരികെയെടുക്കന്‍ ശ്രമിക്കട്ടെ ഞാന്‍
എന്റെ കടലിനെ
ചെവിയോടു ചേര്‍ത്തു വെച്ച്...
ഈ ചെവി തന്നെ മുറിച്ചു തരാം നിനക്ക്‌ (സൂര്യകാന്തികള്‍ വരച്ചതു ഞാനല്ലെങ്കിലും...)

കടലൊരുപക്ഷെ അവിടെ ഒളിച്ചിരിക്കയാവും
ചിത്രത്തിന്‌ കടപ്പാട് photo.net
 
Click here for Malayalam Fonts