Showing posts with label സരോവര്‍. Show all posts
Showing posts with label സരോവര്‍. Show all posts

Friday, August 21, 2009

ചില ചില്ലകള്‍ ഇങ്ങനെയാണ്

ഒടുവില്‍ ഒരു സ്വപ്നം സഫലമാകുന്നു...

സരോവരത്തിലെ ഓര്മച്ചിത്രങ്ങള്‍ സ്വരുക്കൂട്ടി ഒരു CD പുറത്തിറക്കുന്നു.

ചില ചില്ലകള്‍ ഇങ്ങനെയാണ്

August 26 നു പ്രകാശനം. ഗോവയില്‍ വെച്ച്. അര്‍ദ്ധ രാത്രി.

അല്ലെങ്കിലും സരോവര്‍ രാത്രിയുടെ ഗന്ധര്‍വനായിരുന്നല്ലോ.
പകലുകള്‍
ശബ്ദമുഖരിതമായ, ജീവനുള്ള രാത്രികള്‍ക്കു വേണ്ടി കാത്തിരിക്കുന്നിടം.
പലരുടേയും സ്വകാര്യ സമ്പാദ്യത്തില്‍... ഓര്കൂട്ടില്‍... അങ്ങിനെ പലയിടത്തായി ചിതറിക്കിടന്നിരുന്ന ചിത്രങ്ങള്‍ - ആ മുത്തുകള്‍ കോര്ത്തുവെക്കാന്‍ ഓടി നടക്കുന്നത് വിനോദ് സാറും പ്രിയപ്പെട്ട ദില്‍ജിത്തും

ചില കവര്‍ ചിത്രങ്ങള്‍ കിട്ടി.. ചുവടെ ചേര്‍ക്കുന്നു









Friday, February 13, 2009

സരോവര്‍... (4)

........ സനാതന ഹോസ്റ്റലിലെ മദ്യം മാത്രം മണക്കുന്ന വൈകുന്നേരങ്ങള്‍...
ചിലപ്പോളെങ്കിലും ക്ഷണിക്കാതെ കടന്നു വന്നിരുന്ന
രാഷ്ട്രീയ ചര്‍ച്ചകളും പുസ്തകങ്ങളും...
പരീക്ഷകള്‍...
നാടകം.

രാവിലെയും വൈകീട്ടും മുടങ്ങാതെയുള്ള ബസ്സ് യാത്രകള്‍... (കാരണം മെയിന്‍ ക്യാമ്പസ്സില്‍ നിന്നും ഒട്ടകലെയാണ് ഞങ്ങളുടെ സ്കൂള്‍ ഓഫ് മറൈന്‍ സ്റ്റഡീസ്. university ബസില്‍ ഉള്ള യാത്ര അതുകൊണ്ട് തന്നെ ഒഴിവാക്കാനാവാത്തത്)

ഓണാഘോഷങ്ങള്‍
പരസ്പരം അറിയാന്‍ നില്‍ക്കാതെ
അകന്നു പോയ കൂടെ പഠിച്ചവര്‍...

അര്‍ഹിക്കാത്ത സ്വപ്‌നങ്ങള്‍...
പേരുകളില്‍ മാത്രം ഞാന്‍ അറിയുന്ന സീനിയേഴ്സ്...
എല്ലാ വര്‍ഷവും എത്തുന്ന ജൂനിയേഴ്സ്‌...
അവര്‍ക്കിടയിലെ നൈരന്തര്യം കാക്കുന്ന
അല്ലെങ്കില്‍ അവരെ പരസ്പരം കോര്‍ക്കുന്ന ചിലര്‍

ഇതൊരു സ്വപ്ന ഭൂമിയാണ്‌
ഇതറിഞ്ഞവര്‍ക്ക്‌...
അല്ലാത്തവര്‍ക്ക്‌ മരീചികയും

മനസ്സില്‍ അല്‍പം നന്മ ബാക്കിയായവര്‍
‍ഇവിടെ വന്നുകൊണ്ടേയിരിക്കും
ഇവിടുത്തെ ഓരോ മണല്‍ത്തരിയും തിരിച്ചു വിളിച്ചുകൊണ്ടേയിരിക്കും... അവരുടെ
ശരീരത്തിലെ ഓരോ അണുവിനേയും...

ഞാന്‍ കണ്ടിട്ടില്ലാത്ത ജെര്‍മനിയോ
പരീസോ, മെല്‍ബണോ ഒന്നും
ഒന്നും ഇത്രയും സുന്ദരമായിരിക്കില്ല...
സ്വര്‍ഗ്ഗത്തില്‍...
അവിടെ ഇത്ര ആത്മ ബന്ധമുള്ളവരെ കാണാന്‍ കിട്ടുമോ?

ഇവിടെ ഓരോരുത്തരും
ഒരു നിയോഗം പോലെ എത്തിപ്പെടുന്നവരാണ്‌
എന്നാല്‍ അവരോരോരുത്തരും പരസ്പരം ബന്ധിക്കപ്പെട്ടവരാണ്‌

ഏതോ ജീവിത സന്ധികളില്‍...
അതല്ലെങ്കില്‍
ഞങ്ങള്‍ക്കറിയാത്ത എവിടെയോ വെച്ച്...

Thursday, February 12, 2009

സരോവര്‍...(3) (തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു )

പുറം ചുമരില്‍ പൂശിയ പുതിയ ചായം അല്ലെങ്കില്‍ മുകളില്‍ കെട്ടിപ്പൊക്കി ക്കൊണ്ടിരിക്കുന്ന പുതിയ നില ഇവയോഴിവാക്കിയാല്‍് ബാക്കിയെല്ലാം ഒരുകാലത്ത് സ്വന്താമായിരുന്നതാണ്. അതുകൊണ്ടായിരിക്കാം ഇവിടെ ആരുമില്ലാതിരുന്നിട്ടും ഞാനിവിടെ അന്യത്വം അനുഭവിക്കാത്തത്.
ഈ മുറിയിലെ ഗന്ധം ഇവിടുത്തെ ഇടനാഴിയിലെ കട്ട പിടിച്ച ഇരുട്ട് ഉടഞ്ഞ കണ്ണാടിചില്ലുകളും വാഷ് ബേസിനുകളും  എല്ലമെന്നെ വീണ്ടും ആ പഴയ ഞാനാക്കുന്നു കൈവിട്ടു പോയ തെന്തൊക്കെയോ പോലെ. 
എന്റെ ഓര്‍മകളുടെ അസ്ഥി പന്ജരം പോലെ ഞാന്‍ അവസാനം പങ്കെടുത്ത സരോത്സവിലെ ചിത്രങ്ങള്‍... അവ ഇത്ര കാലവും എന്നെ കാത്തിരുന്നതാണെന്ന് വെറുതെ ഒരു ഭാവന.
വിനോദ് സാറിന്‍റെ കൈപ്പടയിലുള്ള ഓണാഘോഷം വിളംബരം ചെയ്യുന്ന നോട്ടീസ് ബോര്‍ഡ്...
എല്ലാം പഴയത് തന്നെ. ഞാനെന്തേ വരാന്‍ വൈകിയത് എന്നവ ചോദിച്ചുവോ? വെറുതെ തോന്നിയതാവും.

മുന്‍പും അങ്ങിനെയായിരുന്നല്ലോ. ഞങ്ങള്‍ ഒഴിഞ്ഞ ഹോസ്റ്റലിലെ താമസക്കാര്‍... 
കഞ്ഞിവെച്ചും കടുംചായയിട്ടും കഴിഞ്ഞ നാളുകള്‍, ഉയര്‍ന്ന ശബ്ദത്തിന്‍റെ അകമ്പടിയോടെ മദ്യത്തോടൊപ്പം ഘോരഘോരം ചര്‍ച്ചകള്‍...
സംഗീതം കേട്ട് സംഗീതം കൊണ്ട് ഉണര്‍ന്നിരുന്ന രാവുകള്‍. 
മദ്യത്തില്‍ സൌഹൃദം നിറച്ചു ഇണങ്ങിയും ചിലപ്പോള്‍ പിണങ്ങിയും പരിഭവിച്ചും...
പേരുപോലും അറിയാത്ത പെണ്‍കുട്ടികള്‍ക്ക് വേണ്ടി പരസ്പരം മത്സരിച്ച്...
പിന്നെ...
അയ്യപ്പണ്ണനെ ( എ അയ്യപ്പന്‍ തന്നെ) കണ്ടുറങ്ങിയ രാവുകള്‍.  ഹോസ്റ്റല്‍ മുറിയിലെ ചുവരുകളില്‍ തന്‍റെ ആദ്യത്തെ കവിത കുറിച്ചവര്‍. എഴുതപ്പെട്ട ഓരോ വാക്കിനും വരക്കും രക്തവും ജീവനും ഇപ്പോള്‍ പോലും ചോര്‍ന്നു പോകാത്ത നാല്‍പ്പതാം മുറിയിലെ ചുവരില്‍ ജനിച്ചു വീണ ആധുനിക തത്വ ചിന്തകര്‍...
ICH ലെ ചായയും വടയും മസാലദോശയും. (ഇന്ത്യന്‍ കോഫി ഹൌസ് ആണ് കുസാറ്റ് ലെ കാന്റീന്‍ നടത്തിപ്പുകാര്‍. ഇപ്പോളും... നിലം മരബിളിട്ടതൊഴിച്ചാല്‍ പഴയ ICH നു ഇപ്പോളും ഒരു മാറ്റവും ഇല്ല) . 
വൈപ്പിനിലെ സന്ധ്യകള്‍
കാലടിയിലെ രാത്രികള്‍
സ്വപ്‌നങ്ങള്‍ പങ്കുവച്ച കൂട്ടുകാര്‍
open stage...
 (To be continued...)
സരോവര്‍(1), സരോവര്‍(2)

Tuesday, November 25, 2008

ഒരു സരോവര കഥ

രാവിലെ പട്ടത്ത് ബസ്സ് കാത്തു നിന്നപ്പോളാണ്‌ ഒരു സരോവര ചിന്ത കടന്നു വന്നത്. എന്താ പ്രത്യേകിച്ച് കാരണം എന്നൊന്നും അറിയില്ല, ചിലപ്പോള്‍ രാവിലെ തന്നെ ഓര്‍മ വന്ന 'ബൌദ്ധിക സ്വയംഭോഗം' എന്ന കുസാറ്റ് ഇയന്‍ വാക്ക് ഓര്‍മ വന്നത് കൊണ്ടാവാം. SMS ഹാളില്‍ നടന്ന ഫിലിം ഫെസ്റിവല്‍. ഏതൊരു കാമ്പസ് ഫിലിം ഫെസ്റിവലിലും ഉണ്ടാവുന്ന സാധാരണ പടങ്ങളായ പൊന്നാപുരം കോട്ട, കടത്തനാട്ടു മാക്കം, ശ്രീ ഗുരുവായൂരപ്പന് (സോറി ഒന്നു തമാശിച്ചു നോക്കിയതാ) ഇതൊന്നും അല്ല പക്ഷെ റെഗുലര്‍ പടങ്ങളായ ഡ്രീംസ്‌, ചില്ട്രെന്‍ ഓഫ് ഹെവന്‍, സെവെന്‍ സമുരായിസ് etc etc... ഇതെല്ലാം എത്ര തവണ കണ്ടതാ എന്ന ഭാവത്തില്‍ അടുത്തിരിക്കുന്ന പ്രായേണ ഫിലിം ഫെസ്റിവലില്‍ പുതുമുഖമായ പയ്യന് camera angle, lighting, continuity തുടങ്ങിയ അറിയാവുന്ന പദങ്ങള്‍ പറഞ്ഞു കൊടുക്കുന്നു. അതിന്ടെ ഇടവേളകളില്‍ കാലില്‍ കാല്‍ കയറ്റി വെച്ച് അങ്ങിനെ ഭയന്കരമായി സിനിമ കണ്ടുകൊണ്ടിരിക്കുന്നു. കാരണം കൂട്ടുകാരെല്ലാം university യില്‍ അറിയപ്പെടുന്ന ബുജികള്‍ ആയതുകൊണ്ട് അവരൊക്കെ ഈ പരിപാടി സംഘാടനം ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. 
സത്യത്തില്‍ ഈ സ്ഥിരം ഫിലിം ഫെസ്റിവല്‍ stuff അല്ലാതെ പിന്നെ കയ്യിലുള്ളത് അന്നൊക്കെ പപ്പേട്ടന്‍ (അങ്ങിനെയേ പറയാവു. അല്ലെങ്കില്‍ മറ്റു ബുജികള്‍ക്കിടയില്‍ ഒരു ഒരു ഇത് കിട്ടില്ല) പിന്നെ ശ്രീനിവാസന്‍ അന്ടിക്കാട് പ്രിയദര്‍ശന്‍... തീര്ന്നു. മജീദ്‌ മജീദി, കുറസോവ ടീമിനൊക്കെ അന്ന് എത്ര നന്ദി പറഞ്ഞിരിക്കുന്നു? ആകെ അറിയാവുന്ന ഫോറിന്‍ സാധനം. ഭാഗ്യത്തിന് അന്നൊക്കെ ഞാന്‍ ഉണ്ടായിരുന്ന കൂട്ടത്തിലെ അതര്‍ മെംബേര്‍സ് ശരിക്കും പുലികള്‍ ആയിരുന്നത് കൊണ്ട് അന്ന് നമ്മള്‍ പറയുന്നതിനൊക്കെ മറ്റുള്ളവര്‍ക്കിടയില്‍ ഒരു വിലയൊക്കെ ഉണ്ടായിരുന്നു. 
സത്യത്തില്‍ അടൂരിണ്ടേ പോലും മൂന്നോ നാലോ പടമേ കണ്ടിട്ടുള്ളു. അതും മതിലുകള്‍ക്ക് ശേഷം ഇറങ്ങിയവ എന്ന് വെച്ചു വിട്ടുകൊടുക്കാന്‍ പറ്റുമോ? എന്തായാലും കൂടെയുള്ളവരുടെ 'പുലിത്വം' (മനുഷ്യത്വം പോലെ വായിക്കുക) അറിയാവുന്നത് കൊണ്ടു നമ്മുടെ കഞ്ഞി കുടി മുട്ടിയില്ല.  
സത്യത്തില്‍ അന്ന് ഫെസ്റിവല്‍ കാണാന്‍ പോയത് motor cycle diary കാണാന്‍ വേണ്ടിയാണ്. ഒരുപാടു നാളായി കൂടെ ഉള്ള പുലികള്‍ ഇടക്കിടെ പറഞ്ഞു അത് കാണാന്‍ വല്ലാത്ത ഒരു ദാഹം... ഒരു മോഹം.  
അങ്ങിനെ അതും കാത്തിരിക്കുമ്പോള്‍ അതാ വരുന്നു അറിയിപ്പ് മേല്‍ ഉദ്ധരിച്ച പടം ചില ടെക്നിക്കല്‍ ദിഫിക്കാളിട്ടി കൊണ്ടു കളിക്കതില്ല. പകരം ജോണ്‍ അബ്രഹാമിണ്ടേ അമ്മ അറിയാന്‍ . ഈശ്വരാ എത്ര കാലമായി കേള്ക്കുന്നു ജോണ്‍ ജോണ്‍ ജോണ്‍....
അഗ്രഹാരത്തിലെ കഴുതൈ... അമ്മ അറിയാന്‍ , പിന്നെ അവരാച്ചന്‍... 
ജോനിണ്ടേ സുഹൃത്തുക്കള്‍ ഹരി... സംവിധായകന്‍ കമലിന്റെ ജോണിനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് ഒന്നും പറയണ്ട അതിന് മുന്‍പത്തെ കുറച്ച് ദിവസമായി സരോവറിലെ നാല്പതാം മുറിയില്‍ ഒരു ജോണ്‍ മയം.... ഇന്നു മുതല്‍ ഞാനും.... സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യ. പക്ഷെ തുള്ളിചാടാണോ കയ്യടിക്കണോ പറ്റുമോ? നഹി നഹി. ഉടനെ തന്നെ എന്റെ അടുത്തിരിക്കുന്ന നമ്മുടെ പുതിയ പയ്യന് ഒടെസ്സ, ജോണിന്റെ മദ്യപാനം തുടങ്ങിയ ആധികാരിക കാര്യങ്ങളെ കുറിച്ച് ഒരു ചെറിയ ലെക്ചര്‍ കൊടുത്തു. 
അവസാനം പടം തുടങ്ങി. എന്തിനേറെ പറയുന്നു പടം തകര്‍ത്ത് ഓടുന്നു ഞാന്‍ തകര്ത്തു വിയര്‍ക്കുന്നു. ഒടുവില്‍ പടം കഴിഞ്ഞു. പുറത്തിറങ്ങി നമ്മുടെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സോഡാ നാരങ്ങ കുടിച്ച് ക്ഷീണം മാറ്റവേ ചര്ച്ച തുടങ്ങി. എന്താന്നറിയില്ല പൊതുവെ ആ പടം ആര്ക്കും അത്ര പിടിച്ചില്ല എന്ന് മനസ്സിലായപ്പോള്‍ മാത്രമാണ് ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയത്. എന്റെ സ്റ്റാന്ഡേര്ഡ് കൂടിയതുകൊണ്ടാണോ അതോ ജോണിന്റെ സ്റ്റാന്ഡേര്ഡ് താഴെ ആയതുകൊണ്ടാണോ എന്തോ സിനിമയുടെ കഥയല്ലാതെ മറ്റൊന്നും എനിക്ക് മനസ്സിലായില്ല. എനിവെ അന്ന് ചര്‍ച്ചക്കൊടുവില്‍ ആദ്യം പറഞ്ഞ ലേബല്‍ (ഭൌതിക സ്വയംഭോഗം) പടത്തിന് ചാര്‍ത്തിക്കൊടുത്ത് ഞങ്ങള്‍ സംതൃപ്തി അടഞ്ഞു.

Friday, October 17, 2008

ചില സരോവര ചിന്തകള്‍ തുടര്‍ച്ച...

അറിയാതെ പോവുന്ന അതല്ലെന്കില്‍ ചിലപ്പോള്‍ അറിയില്ലെന്ന് സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുന്ന ചില ഓര്‍മപ്പെടുത്തലുകള്‍... ജനലിലൂടെ എത്തുന്ന മഴച്ചാറ്റല്‍ പോലെ...
അതെന്നെ ഇടക്കിടെ അസ്വസ്ഥനാക്കുന്നുണ്ട്... ചിലപ്പോളെല്ലാം തടയാവുന്നതില്‍ അധികം...
"ഈ മഴനൂലുകളില്‍ തൂങ്ങിച്ചാവാന്‍ തോന്നുന്നു" എന്ന് അരുണ്‍ ആ നാടകത്തില്‍ പറയുന്നുണ്ട്. അതൊരു തണുപ്പുള്ള നനവുള്ള മരണമാണെന്ന് അവന്‍ പറയുമ്പോഴെല്ലാം എനിക്ക് തോന്നാറുണ്ട് അല്ലെങ്കിലും മരണം തണുത്തത് തന്നെ അല്ലേ എന്ന്. വളരെ 'unromantic' ആയ അത്തരം ചിന്തകള്‍ മിക്കപ്പോഴും എന്നെ കൊത്തി വലിക്കാറുണ്ട്‌... മിക്കപ്പോഴും അത്തരം ചിന്തകള്‍ വരുന്നത്, നിലാവുള്ള രാത്രികളില്‍ Nixon പാടുന്ന എ അയ്യപ്പന്ടെ "ബുദ്ധാ ഞാന്‍ ആട്ടിന്‍ കുട്ടി..." അല്ലെങ്കില്‍ സന്തോഷേട്ടന്‍ പാടുന്ന " കൂട്ടുകാരി നമ്മള്‍ കോര്ത കൈ അഴിയാതെ ചേര്ന്ന ഹൃതാള ഗതിയൂര്‍ന്നു പോകാതെ..." ഒക്കെ കേട്ടു സരോവര്‍ ഹോസ്റ്റലിലെ ഷട്ടില്‍ കോര്‍ട്ടില്‍ വെളുപ്പാന്‍ കാലത്തു ഒരു 3-4 മണിക്ക് ഉറക്കമൊഴിച്ച് ആകാശം നോക്കി കിടക്കുമ്പോള്‍ ആയിരിക്കും...
ഇന്നെന്തോ അവരെ ഒക്കെ വല്ലതെ ഓര്‍മ വരുന്നു...

ചില സരോവര ചിന്തകള്‍

"പഴയ ജീവിതം പാടെ വെറുത്തു ഞാന്‍ 
ഇനിയുമെന്നെ തുലക്കാന്‍ വരുന്നുവോ
പ്രതിഭകള്‍ക്ക് പ്രവേശനമില്ലെന്ടെ മുറിയില്‍
അരുത് .......... നു കാവലാളല്ല ഞാന്‍."

ഇതു ജോണിനെ ക്കുറിച്ചുള്ള വരികള്‍ ...
നാല്പതാം മുറിയില്‍ ഒരുമിച്ചു തിന്നു കുടിച്ചു കിടന്നുറങ്ങിയ രാത്രികളില്‍ ഏറ്റവും തെളിച്ചമുള്ള ഓര്‍മ...
"SAROVAR"
ജീവിതത്തിലെ ഏറ്റവും രസകരമായ കുറെ ഓര്‍മകള്‍ തന്നു
ഇന്നും നിര്‍ത്താതെ പിന്‍ വിളി വിളിക്കുന്ന ഒരു വല്ലാത്ത അനുഭവം.

 
Click here for Malayalam Fonts