പെയ്തൊഴിയാതെ കടന്നു പോകുന്ന മേഘങ്ങൾക്ക് നന്ദി
ഒന്നു പെയ്തു തോർന്നു പോയാൽ ഈ വിങ്ങലുണ്ടാവില്ലല്ലോ
ഇതവസാനിക്കരുത്...
ഒരു പൊള്ളൽ എപ്പൊഴും ഉണ്ടായിരിക്കണം
നീ തന്ന ചുംബനത്തിന്റെ ചൂടാറാതിരിക്കാൻ
ഒരു വ്രണം എപ്പോളും ഉണങ്ങാതെയിരിക്കണം
നീ തന്ന മുറിവുകൾ മറക്കാതിരിക്കാൻ
ഒരു തോൽവി എപ്പോഴും ഉണ്ടാവണം
നിന്റെ ജയം മറയാതിരിക്കാൻ
Monday, December 28, 2009
Friday, August 21, 2009
ചില ചില്ലകള്‍ ഇങ്ങനെയാണ്
ഒടുവില്‍ ഒരു സ്വപ്നം സഫലമാകുന്നു...
സരോവരത്തിലെ ഓര്‍മച്ചിത്രങ്ങള്‍ സ്വരുക്കൂട്ടി ഒരു CD പുറത്തിറക്കുന്നു.
ചില ചില്ലകള്‍ ഇങ്ങനെയാണ്
August 26 നു പ്രകാശനം. ഗോവയില്‍ വെച്ച്. അര്‍ദ്ധ രാത്രി.
അല്ലെങ്കിലും സരോവര്‍ രാത്രിയുടെ ഗന്ധര്വനായിരുന്നല്ലോ.
പകലുകള്‍
ശബ്ദമുഖരിതമായ, ജീവനുള്ള രാത്രികള്‍ക്കു വേണ്ടി കാത്തിരിക്കുന്നിടം.
പലരുടേയും സ്വകാര്യ സമ്പാദ്യത്തില്‍... ഓര്കൂട്ടില്... അങ്ങിനെ പലയിടത്തായി ചിതറിക്കിടന്നിരുന്ന ചിത്രങ്ങള്‍ - ആ മുത്തുകള്‍ കോര്ത്തുവെക്കാന് ഓടി നടക്കുന്നത് വിനോദ് സാറും പ്രിയപ്പെട്ട ദില്‍ജിത്തും
ചില കവര്‍ ചിത്രങ്ങള്‍ കിട്ടി.. ചുവടെ ചേര്‍ക്കുന്നു

Monday, June 1, 2009
ഉടഞ്ഞ ശംഖ്

ഉടഞ്ഞ ശംഖില്‍ നിന്നുംഞാന്‍ എന്റെ കടലിനെ പുറത്തെടുക്കട്ടെ
നീയാണ് കടലുറങ്ങുന്ന ശംഖെനിക്കു തന്നത്...
നിന്നെക്കുറിച്ചോര്ക്കുമ്പോള്
നിന്റെ പ്രണയത്തിന്റെ അഗാധതയോര്മ്മിക്കാന്...
ഇന്ന് നീ തന്ന ശംഖുടഞ്ഞിരിക്കുന്നു...
ഓര്‍മ്മകള്‍ക്ക് ആഴം നഷ്ടപ്പെട്ടിരിക്കുന്നു
ഒരു വേനലിന് കടലിനെ വറ്റിക്കാനാകുമോ?
ഇവിടെ കാലുകള്‍ പുതഞ്ഞു പോകുന്നു.
മുന്നോട്ടു വെക്കാന്‍ ശ്രമിക്കുന്തോറും
പിന്നിലെ കാലടികള്കൂടുതല് ആഴത്തിലേക്ക്...
ഈ ഉടഞ്ഞ ശംഖില്‍ നിന്നും തിരികെയെടുക്കന് ശ്രമിക്കട്ടെ ഞാന്‍
എന്റെ കടലിനെ
ചെവിയോടു ചേര്‍ത്തു വെച്ച്...
ചെവിയോടു ചേര്‍ത്തു വെച്ച്...
ഈ ചെവി തന്നെ മുറിച്ചു തരാം നിനക്ക് (സൂര്യകാന്തികള്‍ വരച്ചതു ഞാനല്ലെങ്കിലും...)
കടലൊരുപക്ഷെ അവിടെ ഒളിച്ചിരിക്കയാവും
ചിത്രത്തിന് കടപ്പാട് photo.net
Friday, February 13, 2009
സരോവര്‍... (4)
........ സനാതന ഹോസ്റ്റലിലെ മദ്യം മാത്രം മണക്കുന്ന വൈകുന്നേരങ്ങള്‍...
ചിലപ്പോളെങ്കിലും ക്ഷണിക്കാതെ കടന്നു വന്നിരുന്ന
രാഷ്ട്രീയ ചര്‍ച്ചകളും പുസ്തകങ്ങളും...
പരീക്ഷകള്‍...
നാടകം.
രാവിലെയും വൈകീട്ടും മുടങ്ങാതെയുള്ള ബസ്സ് യാത്രകള്‍... (കാരണം മെയിന്‍ ക്യാമ്പസ്സില്‍ നിന്നും ഒട്ടകലെയാണ് ഞങ്ങളുടെ സ്കൂള്‍ ഓഫ് മറൈന്‍ സ്റ്റഡീസ്. university ബസില്‍ ഉള്ള യാത്ര അതുകൊണ്ട് തന്നെ ഒഴിവാക്കാനാവാത്തത്)
ഓണാഘോഷങ്ങള്‍
പരസ്പരം അറിയാന്‍ നില്‍ക്കാതെ
അകന്നു പോയ കൂടെ പഠിച്ചവര്‍...
അര്‍ഹിക്കാത്ത സ്വപ്നങ്ങള്‍...
പേരുകളില്‍ മാത്രം ഞാന്‍ അറിയുന്ന സീനിയേഴ്സ്...
എല്ലാ വര്‍ഷവും എത്തുന്ന ജൂനിയേഴ്സ്...
അവര്‍ക്കിടയിലെ നൈരന്തര്യം കാക്കുന്ന
അല്ലെങ്കില്‍ അവരെ പരസ്പരം കോര്‍ക്കുന്ന ചിലര്‍
ഇതൊരു സ്വപ്ന ഭൂമിയാണ്
ഇതറിഞ്ഞവര്‍ക്ക്...
അല്ലാത്തവര്‍ക്ക് മരീചികയും
മനസ്സില്‍ അല്പം നന്മ ബാക്കിയായവര്‍
ഇവിടെ വന്നുകൊണ്ടേയിരിക്കും
ഇവിടുത്തെ ഓരോ മണല്‍ത്തരിയും തിരിച്ചു വിളിച്ചുകൊണ്ടേയിരിക്കും... അവരുടെ
ശരീരത്തിലെ ഓരോ അണുവിനേയും...
ഞാന്‍ കണ്ടിട്ടില്ലാത്ത ജെര്‍മനിയോ
പരീസോ, മെല്‍ബണോ ഒന്നും
ഒന്നും ഇത്രയും സുന്ദരമായിരിക്കില്ല...
സ്വര്‍ഗ്ഗത്തില്‍...
അവിടെ ഇത്ര ആത്മ ബന്ധമുള്ളവരെ കാണാന്‍ കിട്ടുമോ?
ഇവിടെ ഓരോരുത്തരും
ഒരു നിയോഗം പോലെ എത്തിപ്പെടുന്നവരാണ്
എന്നാല്‍ അവരോരോരുത്തരും പരസ്പരം ബന്ധിക്കപ്പെട്ടവരാണ്
ഏതോ ജീവിത സന്ധികളില്‍...
അതല്ലെങ്കില്‍
ഞങ്ങള്‍ക്കറിയാത്ത എവിടെയോ വെച്ച്...

Thursday, February 12, 2009
സരോവര്‍...(3) (തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു )
പുറം ചുമരില്‍ പൂശിയ പുതിയ ചായം അല്ലെങ്കില്‍ മുകളില്‍ കെട്ടിപ്പൊക്കി ക്കൊണ്ടിരിക്കുന്ന പുതിയ നില ഇവയോഴിവാക്കിയാല്‍് ബാക്കിയെല്ലാം ഒരുകാലത്ത് സ്വന്താമായിരുന്നതാണ്. അതുകൊണ്ടായിരിക്കാം ഇവിടെ ആരുമില്ലാതിരുന്നിട്ടും ഞാനിവിടെ അന്യത്വം അനുഭവിക്കാത്തത്.
ഈ മുറിയിലെ ഗന്ധം ഇവിടുത്തെ ഇടനാഴിയിലെ കട്ട പിടിച്ച ഇരുട്ട് ഉടഞ്ഞ കണ്ണാടിചില്ലുകളും വാഷ് ബേസിനുകളും എല്ലമെന്നെ വീണ്ടും ആ പഴയ ഞാനാക്കുന്നു കൈവിട്ടു പോയ തെന്തൊക്കെയോ പോലെ.
എന്റെ ഓര്‍മകളുടെ അസ്ഥി പന്ജരം പോലെ ഞാന്‍ അവസാനം പങ്കെടുത്ത സരോത്സവിലെ ചിത്രങ്ങള്‍... അവ ഇത്ര കാലവും എന്നെ കാത്തിരുന്നതാണെന്ന് വെറുതെ ഒരു ഭാവന.
വിനോദ് സാറിന്റെ കൈപ്പടയിലുള്ള ഓണാഘോഷം വിളംബരം ചെയ്യുന്ന നോട്ടീസ് ബോര്‍ഡ്...
എല്ലാം പഴയത് തന്നെ. ഞാനെന്തേ വരാന്‍ വൈകിയത് എന്നവ ചോദിച്ചുവോ? വെറുതെ തോന്നിയതാവും.
മുന്‍പും അങ്ങിനെയായിരുന്നല്ലോ. ഞങ്ങള്‍ ഒഴിഞ്ഞ ഹോസ്റ്റലിലെ താമസക്കാര്‍...
കഞ്ഞിവെച്ചും കടുംചായയിട്ടും കഴിഞ്ഞ നാളുകള്‍, ഉയര്‍ന്ന ശബ്ദത്തിന്റെ അകമ്പടിയോടെ മദ്യത്തോടൊപ്പം ഘോരഘോരം ചര്‍ച്ചകള്‍...
സംഗീതം കേട്ട് സംഗീതം കൊണ്ട് ഉണര്‍ന്നിരുന്ന രാവുകള്‍.
മദ്യത്തില്‍ സൌഹൃദം നിറച്ചു ഇണങ്ങിയും ചിലപ്പോള്‍ പിണങ്ങിയും പരിഭവിച്ചും...
പേരുപോലും അറിയാത്ത പെണ്‍കുട്ടികള്‍ക്ക് വേണ്ടി പരസ്പരം മത്സരിച്ച്...
പിന്നെ...
അയ്യപ്പണ്ണനെ ( എ അയ്യപ്പന് തന്നെ) കണ്ടുറങ്ങിയ രാവുകള്‍. ഹോസ്റ്റല്‍ മുറിയിലെ ചുവരുകളില്‍ തന്റെ ആദ്യത്തെ കവിത കുറിച്ചവര്‍. എഴുതപ്പെട്ട ഓരോ വാക്കിനും വരക്കും രക്തവും ജീവനും ഇപ്പോള്‍ പോലും ചോര്‍ന്നു പോകാത്ത നാല്‍പ്പതാം മുറിയിലെ ചുവരില്‍ ജനിച്ചു വീണ ആധുനിക തത്വ ചിന്തകര്‍...
ICH ലെ ചായയും വടയും മസാലദോശയും. (ഇന്ത്യന്‍ കോഫി ഹൌസ് ആണ് കുസാറ്റ് ലെ കാന്റീന് നടത്തിപ്പുകാര്‍. ഇപ്പോളും... നിലം മരബിളിട്ടതൊഴിച്ചാല്‍ പഴയ ICH നു ഇപ്പോളും ഒരു മാറ്റവും ഇല്ല) .
വൈപ്പിനിലെ സന്ധ്യകള്‍
കാലടിയിലെ രാത്രികള്‍
സ്വപ്നങ്ങള്‍ പങ്കുവച്ച കൂട്ടുകാര്‍
open stage...
(To be continued...)
സരോവര്‍(1), സരോവര്‍(2)
Sunday, February 8, 2009
ഉറവ
ഉണങ്ങി വരണ്ട ഉറവയില്‍ നിന്നും ഇന്നലെ
ഒരല്പം ചോര പൊടിഞ്ഞു.
ഒരു തരംഗം
കാതങ്ങള്‍ക്കകലേക്ക്...
ഒരു ഫോണിന്റെ സ്ക്രീനില്‍ വെളിച്ചം മിന്നി
അപരിചിതമായ നമ്പരിലേക്ക് കണ്ണുറപ്പിച്ചു ഇരുന്നു കാണണം
ഓര്‍മയില്‍ പരതി നോക്കിയിട്ടും
നമ്പരില്‍ ചേര്‍ത്തു വെക്കാന്‍ മുഖമൊന്നും കിട്ടാഞ്ഞത് കൊണ്ടാവാം
ആന്‍സര്‍ ബട്ടണില്‍ വിരലമര്‍ന്നത്...
ചുറ്റും അലറുന്ന രൌദ്ര സംഗീതത്തിനിടയിലും
മഞ്ഞു പോലെ ആ പഴയ ശബ്ദം...
Hello ക്ക് മറുപടി പറയാതെ
പൊടിഞ്ഞ ചോരയെ
അല്പം ഉപ്പുവെള്ളം കൊണ്ടു കഴുകിക്കളഞ്ഞു ...
Saturday, February 7, 2009
നിലാവു കൊണ്ടു പണിത പടവുകള്‍...

നിന്നെ ചുറ്റി എപ്പോളും ഉണ്ടായിരുന്നു...
ഇരയാക്കപ്പെടുന്നതിനു തൊട്ടു മുന്‍പ് നിനക്കു കയറി നില്ക്കാന്...
നിനക്കറിയാമായിരുന്നു
നിലാവില് പൊള്ളുന്ന അവന്ടെ കാല്പ്പാദങ്ങളെപ്പറ്റി...
അവള്‍ക്കത് അറിയില്ലായിരുന്നു...
നീ പറഞ്ഞു കൊടുത്തുമില്ല.
അവന് വേണ്ടി അവള് അമാവാസി നാളില്‍ പുറത്തിറങ്ങി.
അവള്‍ക്കപരിചിതമായിരുന്നു രാത്രികള്‍...
അഗ്നി കുണ്ഠത്തിന്റെ വെളിച്ചം അവന് നിലാവെന്നു പറഞ്ഞു...
അവള് അതിലേക്കു നടന്നു കയറി...
നിലാവില് പൊള്ളി വൃണമായിരുന്ന അവന്ടെ കാലുകള്‍
അവളുടെ നാഭിയിലമര്ന്നു.
പിറ്റേന്ന്
നിന്ടെ പടവുകളില്‍ നിന്നും താഴെയിറങ്ങാതെ നീ
അവള്‍ക്ക് വേണ്ടി വിതുമ്പി...
ചെന്നായ്ക്കള്‍ കടിച്ചു കീറിയ ഒരു ശ
വം
അപ്പോള്‍ ചുടുകാട്ടില്‍ കത്തിയമരുന്നുണ്ടായിരുന്നു
കടപ്പാട്: ചിത്രത്തിന് googleimage searchനും
ഫോട്ടോഷോപ്പില്‍ പണിഞ്ഞതിനുഎനിക്കും
Wednesday, January 28, 2009
മലയാളം വാരികയില്‍ നിന്നും...
"രാഹു വിന്റെതിനേക്കാള് വലിയ വായ മിത്തിനുണ്ട്.
തീവ്രവാദിയോ ഭീകരവാദിയോ പുനരുത്ഥാന വാദിയോ
ഗ്രൂപ്പുവാദിയോ മര്‍ദ്ദകനോ പുരോഹിതനോ ആയി
ആ വായ തുറന്നു വരും.
അതില്‍ നാം നരകത്തീയില്‍ എരിയുന്ന നമ്മെക്കണ്ട്,
ഉറ്റവരെക്കണ്ട്, ഞെട്ടും.
ഏത് ഞെട്ടലുമായും നാം ഇണങ്ങും... വേഗം,
വീണ്ടും ഞെട്ടും.
മരവിപ്പ് ഭാവുകത്വത്തെയോ
മറവി ബോധത്തെയോ വിഴുങ്ങും വരെ.
എങ്കിലും ഒന്നിനെയും മുഴുവനായി വിഴുങ്ങാന്‍
മിത്തിനാവുന്നില്ല..."
കെ ജി ശങ്കരപ്പിള്ള; 9 ജനുവരി 2009; പഴയ ആലിന് വലിയ തണല്‍ (ലേഖനം); മലയാളം വാരിക; പുസ്തകം 12 ലക്കം 33 pp 54-55.

Wednesday, January 21, 2009
നിളേ നിനക്കായ്...
കുറെ നാളായി മനസ്സില്‍ പുഴയാണ് ...
അരുവി പോലെ നിര്‍ത്താതെ ഒഴുകുന്ന പുഴ...
പക്ഷെ മനസ്സോളിക്കുന്നത് നിളയിലാണ്...
നിയോഗം ഒഴുകാനാണെന്കിലും ഒഴുകാനാകാതെ നിള
ചിലപ്പോള്‍ തോന്നും
കട പുഴകിയ പുഴയാണ് നീയെന്ന്
(കട പുഴകി വീണ വൃക്ഷം പോലെ)
അല്ലെങ്കില്‍ കുരു സഭയില്‍ വിവസ്ത്രയാകേണ്ടി വന്ന പാന്ജാലിയുടെ
ഒരു നിയോ റിയലിസ്ടിക് പ്രതിബിംബം ...?
ഭാരത കാലം അല്ലാത്തതിനാല്‍ കൃഷ്ണനില്ല
രുധിരം പുരണ്ട കൈകളുമായി വരുന്ന ഭീമനുമില്ല ഇവള്‍ക്ക് കാത്തിരിക്കാന്‍
എങ്കിലും
മഴയുടെ ശമന താളത്തില്‍
വര്‍ഷത്തില്‍ ചിലപ്പോളെങ്കിലും
നീ പാണ്ടവ പത്നിയായി പകര്‍നാടുന്നു
ദുശ്ശാസന രക്തത്തിനായി വിളിച്ചു കേഴുന്നു
എങ്കിലും
പുഴയെന്നാല് ഇന്നും എനിക്ക് നീയാണ്
അഥവാ കുറ്റിപ്പുറം കഴിഞ്ഞു ത്രിശ്ശുര്‍ക്ക് പോകുന്ന വഴിയില്‍
പാലത്തിനടിയിലെ മണല്‍പ്പരപ്പാണ്...
നിനക്കൊന്നു കരഞ്ഞു കൂടെ
നിന്ടെ കണ്ണുനീര് നിറഞ്ഞെങ്കിലും
രണ്ടു കരകളെ തൊട്ട്........
.....
.....
.....
ചിത്രത്തിന് കടപ്പാട്: As usual, Google image search...
Earth hour
മേതില്‍ മാധ്യമത്തില്‍ വാരികയില്‍ എഴുതുന്നതിണ്ടേ ഓണ്‍ലൈന്‍ എഡിഷന് തപ്പി ചെന്നത് അവസാനം ഇവിടെയായിരുന്നു.....ചുണ്ടെലി കിട്ടിയെന്കിലും കുറച്ചു കൂടി interesting ആയി ഇതു തോന്നി അതുകൊണ്ട് തന്നെ ഇന്നു മുഴുവന്‍ ഇതിന് പിന്നില്‍ പോയി...നമുക്കും കൈ കോര്‍ക്കാം.....
ഒരു ജീവനുള്ള ഗ്രഹ ത്തിനായി (For a lining planet)
http://www.panda.org/about_wwf/what_we_do/climate_change/what_you_can_do/earth_hour/
Earth Hour
On 28 March 2009 millions of people around the globe will unite for one hour and switch off their lights to show that they care about our living planet.
On this special night, the world will witness some of the most recognisable landmarks on the planet dim the lights in support of decisive action on climate change. Icons switching off include the world’s tallest hotel building in Dubai - the Burj Dubai, the tallest free-standing structure in the Americas - the CN Tower in Toronto, Moscow's Federation Tower and in Rome - Quirinale - the official residence of the President of the Italian Republic, Giorgio Napolitano.Auckland's Sky Tower - the tallest tower in the Southern Hemisphere will go dark, joined by Australia’s iconic sails of the Sydney Opera House and across in Cape Town, South Africa, the iconic Table Mountain will mark Earth Hour by turning off its flood lights. Cities already listed to participate in Earth Hour 2009 include Cape Town, Chicago, Copenhagen, Dubai, Hong Kong, Istanbul, Las Vegas, Lisbon, London, Los Angeles, Manila, Mexico City, Moscow, Nashville, Oslo, Rome, San Francisco, Singapore, Sydney, Toronto, and Warsaw.
ഒരു ജീവനുള്ള ഗ്രഹ ത്തിനായി (For a lining planet)
http://www.panda.org/about_wwf/what_we_do/climate_change/what_you_can_do/earth_hour/
Earth Hour

On this special night, the world will witness some of the most recognisable landmarks on the planet dim the lights in support of decisive action on climate change. Icons switching off include the world’s tallest hotel building in Dubai - the Burj Dubai, the tallest free-standing structure in the Americas - the CN Tower in Toronto, Moscow's Federation Tower and in Rome - Quirinale - the official residence of the President of the Italian Republic, Giorgio Napolitano.Auckland's Sky Tower - the tallest tower in the Southern Hemisphere will go dark, joined by Australia’s iconic sails of the Sydney Opera House and across in Cape Town, South Africa, the iconic Table Mountain will mark Earth Hour by turning off its flood lights. Cities already listed to participate in Earth Hour 2009 include Cape Town, Chicago, Copenhagen, Dubai, Hong Kong, Istanbul, Las Vegas, Lisbon, London, Los Angeles, Manila, Mexico City, Moscow, Nashville, Oslo, Rome, San Francisco, Singapore, Sydney, Toronto, and Warsaw.
For more details
Wednesday, January 14, 2009
കാലടിപ്പാടുകള്‍
മുന്നോട്ടു വെക്കുന്ന ഓരോ കാലടിയും

പിന്നില്‍ ഒരു കാല്പ്പാടുപേക്ഷിക്കുന്നു
എനിക്ക് നടക്കണം
കാല്പ്പടുകളില്ലാതെ ...
ഈ കടല്‍ത്തീരത്തു കൂടെ
ആകാശം നോക്കി
നിലാവുള്ള രാത്രിയില്‍...
പക്ഷെ ഈ പാടുകള്‍...
തിരിഞ്ഞു നോക്കുമ്പോള്‍
അവ എന്നെ ചിലത് ഓര്‍മപ്പെടുത്തുന്നു...
അതുകൊണ്ട്
എനിക്ക് കാല് പാടുകള്‍ പതിക്കാതെ നടക്കണം...

ചിത്രത്തിന് കടപ്പാട്:Google image search
Monday, January 12, 2009
വെള്ളത്തിനടിയിലെ മഷിത്തണ്ടുകള്‍...

ഒരു തിരി എരിഞ്ഞുകൊണ്ടിരിക്കുകയാണ്...
ഇന്നലെ പെയ്ത നിലാവില് നിന്നാണ്
ഞാന്‍ നിനക്കു വെളിച്ചം പകുത്തെടുത്തത്
നിലാവില്ലാത്ത ഈ രാത്രി
ഇത് ഞാന്‍ ഇന്നലെ സ്വപ്നം കണ്ടിരുന്നു.
എന്നുമെനിക്ക് സ്വപ്നങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നെന്കില്‍...
ഒരു കടലാസു പൂവിലാണ് ഞാന്‍ നിനക്ക്
ആദ്യമായി കത്തെഴുതുക...
ഈ തിരിയുടെ വെട്ടത്തില്‍...
ആ കത്ത് ഞാന്‍ ഒരു പെരുമഴയത്ത്
നിനക്കു തരാം...
നിനക്കതുകൊണ്ട് ഒരു കടലാസു തോണി യുണ്ടാക്കാം
ആ മഴയില്‍ ഇറയിലൂടെ ഒലിച്ചിറങ്ങി എത്തുന്ന വെള്ളത്തില്‍
നമുക്കൊന്നിച്ച് തോണിയിറക്കാം...
വെള്ളത്തില്‍ ഇടുന്ന മാത്രയില്‍
ഇതെഴുതുന്ന മഷി പടരുന്നത് കാണാം.
മഷി പടര്‍ന്ന വെള്ളം തേവി വറ്റിച്ച്
മഷിത്തണ്ടുകള്‍ പിഴുതെടുക്കാം
ആ മഷിത്തണ്ടുകള്‍ കൊണ്ട്
നമുക്ക് കുറിപ്പുകള്‍ മായ്ച്ചു കളയാം...
എന്നിട്ട് പുഴയില്‍ മുങ്ങി നിവരാം
ചുറ്റും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന
ഏകാന്തമായ പുഴയുടെ ആഴങ്ങളില്‍
മഷിത്തണ്ടുകള്‍ തിരയാം
വീണ്ടുമെഴുതാനും മായ്ച്ചുകളയാനും...
കടലാസു തോണി യുടെ ചിത്രത്തിന് നന്ദി ഗൂഗിള്‍ ഇമേജ് സേര്‍ച്ച്...
Subscribe to:
Posts (Atom)