
ഒരു തിരി എരിഞ്ഞുകൊണ്ടിരിക്കുകയാണ്...
ഇന്നലെ പെയ്ത നിലാവില്‍ നിന്നാണ്
ഞാന്‍ നിനക്കു വെളിച്ചം പകുത്തെടുത്തത്
നിലാവില്ലാത്ത ഈ രാത്രി
ഇത് ഞാന്‍ ഇന്നലെ സ്വപ്നം കണ്ടിരുന്നു.
എന്നുമെനിക്ക് സ്വപ്‌നങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നെന്കില്‍...
ഒരു കടലാസു പൂവിലാണ് ഞാന്‍ നിനക്ക്
ആദ്യമായി കത്തെഴുതുക...
ഈ തിരിയുടെ വെട്ടത്തില്‍...
ആ കത്ത് ഞാന്‍ ഒരു പെരുമഴയത്ത്
നിനക്കു തരാം...
നിനക്കതുകൊണ്ട് ഒരു കടലാസു തോണി യുണ്ടാക്കാം
ആ മഴയില്‍ ഇറയിലൂടെ ഒലിച്ചിറങ്ങി എത്തുന്ന വെള്ളത്തില്‍
നമുക്കൊന്നിച്ച് തോണിയിറക്കാം...
വെള്ളത്തില്‍ ഇടുന്ന മാത്രയില്‍
ഇതെഴുതുന്ന മഷി പടരുന്നത് കാണാം.
മഷി പടര്‍ന്ന വെള്ളം തേവി വറ്റിച്ച്
മഷിത്തണ്ടുകള്‍ പിഴുതെടുക്കാം
ആ മഷിത്തണ്ടുകള്‍ കൊണ്ട്
നമുക്ക് കുറിപ്പുകള്‍ മായ്ച്ചു കളയാം...
എന്നിട്ട് പുഴയില്‍ മുങ്ങി നിവരാം
ചുറ്റും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന
ഏകാന്തമായ പുഴയുടെ ആഴങ്ങളില്‍
മഷിത്തണ്ടുകള്‍ തിരയാം
വീണ്ടുമെഴുതാനും മായ്ച്ചുകളയാനും...
കടലാസു തോണി യുടെ ചിത്രത്തിന് നന്ദി ഗൂഗിള്‍ ഇമേജ് സേര്ച്ച്...
1 comment:
നല്ല വരികള്‍
Post a Comment