Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Tuesday, November 25, 2008

ഒരു സരോവര കഥ

രാവിലെ പട്ടത്ത് ബസ്സ് കാത്തു നിന്നപ്പോളാണ്‌ ഒരു സരോവര ചിന്ത കടന്നു വന്നത്. എന്താ പ്രത്യേകിച്ച് കാരണം എന്നൊന്നും അറിയില്ല, ചിലപ്പോള്‍ രാവിലെ തന്നെ ഓര്‍മ വന്ന 'ബൌദ്ധിക സ്വയംഭോഗം' എന്ന കുസാറ്റ് ഇയന്‍ വാക്ക് ഓര്‍മ വന്നത് കൊണ്ടാവാം. SMS ഹാളില്‍ നടന്ന ഫിലിം ഫെസ്റിവല്‍. ഏതൊരു കാമ്പസ് ഫിലിം ഫെസ്റിവലിലും ഉണ്ടാവുന്ന സാധാരണ പടങ്ങളായ പൊന്നാപുരം കോട്ട, കടത്തനാട്ടു മാക്കം, ശ്രീ ഗുരുവായൂരപ്പന് (സോറി ഒന്നു തമാശിച്ചു നോക്കിയതാ) ഇതൊന്നും അല്ല പക്ഷെ റെഗുലര്‍ പടങ്ങളായ ഡ്രീംസ്‌, ചില്ട്രെന്‍ ഓഫ് ഹെവന്‍, സെവെന്‍ സമുരായിസ് etc etc... ഇതെല്ലാം എത്ര തവണ കണ്ടതാ എന്ന ഭാവത്തില്‍ അടുത്തിരിക്കുന്ന പ്രായേണ ഫിലിം ഫെസ്റിവലില്‍ പുതുമുഖമായ പയ്യന് camera angle, lighting, continuity തുടങ്ങിയ അറിയാവുന്ന പദങ്ങള്‍ പറഞ്ഞു കൊടുക്കുന്നു. അതിന്ടെ ഇടവേളകളില്‍ കാലില്‍ കാല്‍ കയറ്റി വെച്ച് അങ്ങിനെ ഭയന്കരമായി സിനിമ കണ്ടുകൊണ്ടിരിക്കുന്നു. കാരണം കൂട്ടുകാരെല്ലാം university യില്‍ അറിയപ്പെടുന്ന ബുജികള്‍ ആയതുകൊണ്ട് അവരൊക്കെ ഈ പരിപാടി സംഘാടനം ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. 
സത്യത്തില്‍ ഈ സ്ഥിരം ഫിലിം ഫെസ്റിവല്‍ stuff അല്ലാതെ പിന്നെ കയ്യിലുള്ളത് അന്നൊക്കെ പപ്പേട്ടന്‍ (അങ്ങിനെയേ പറയാവു. അല്ലെങ്കില്‍ മറ്റു ബുജികള്‍ക്കിടയില്‍ ഒരു ഒരു ഇത് കിട്ടില്ല) പിന്നെ ശ്രീനിവാസന്‍ അന്ടിക്കാട് പ്രിയദര്‍ശന്‍... തീര്ന്നു. മജീദ്‌ മജീദി, കുറസോവ ടീമിനൊക്കെ അന്ന് എത്ര നന്ദി പറഞ്ഞിരിക്കുന്നു? ആകെ അറിയാവുന്ന ഫോറിന്‍ സാധനം. ഭാഗ്യത്തിന് അന്നൊക്കെ ഞാന്‍ ഉണ്ടായിരുന്ന കൂട്ടത്തിലെ അതര്‍ മെംബേര്‍സ് ശരിക്കും പുലികള്‍ ആയിരുന്നത് കൊണ്ട് അന്ന് നമ്മള്‍ പറയുന്നതിനൊക്കെ മറ്റുള്ളവര്‍ക്കിടയില്‍ ഒരു വിലയൊക്കെ ഉണ്ടായിരുന്നു. 
സത്യത്തില്‍ അടൂരിണ്ടേ പോലും മൂന്നോ നാലോ പടമേ കണ്ടിട്ടുള്ളു. അതും മതിലുകള്‍ക്ക് ശേഷം ഇറങ്ങിയവ എന്ന് വെച്ചു വിട്ടുകൊടുക്കാന്‍ പറ്റുമോ? എന്തായാലും കൂടെയുള്ളവരുടെ 'പുലിത്വം' (മനുഷ്യത്വം പോലെ വായിക്കുക) അറിയാവുന്നത് കൊണ്ടു നമ്മുടെ കഞ്ഞി കുടി മുട്ടിയില്ല.  
സത്യത്തില്‍ അന്ന് ഫെസ്റിവല്‍ കാണാന്‍ പോയത് motor cycle diary കാണാന്‍ വേണ്ടിയാണ്. ഒരുപാടു നാളായി കൂടെ ഉള്ള പുലികള്‍ ഇടക്കിടെ പറഞ്ഞു അത് കാണാന്‍ വല്ലാത്ത ഒരു ദാഹം... ഒരു മോഹം.  
അങ്ങിനെ അതും കാത്തിരിക്കുമ്പോള്‍ അതാ വരുന്നു അറിയിപ്പ് മേല്‍ ഉദ്ധരിച്ച പടം ചില ടെക്നിക്കല്‍ ദിഫിക്കാളിട്ടി കൊണ്ടു കളിക്കതില്ല. പകരം ജോണ്‍ അബ്രഹാമിണ്ടേ അമ്മ അറിയാന്‍ . ഈശ്വരാ എത്ര കാലമായി കേള്ക്കുന്നു ജോണ്‍ ജോണ്‍ ജോണ്‍....
അഗ്രഹാരത്തിലെ കഴുതൈ... അമ്മ അറിയാന്‍ , പിന്നെ അവരാച്ചന്‍... 
ജോനിണ്ടേ സുഹൃത്തുക്കള്‍ ഹരി... സംവിധായകന്‍ കമലിന്റെ ജോണിനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് ഒന്നും പറയണ്ട അതിന് മുന്‍പത്തെ കുറച്ച് ദിവസമായി സരോവറിലെ നാല്പതാം മുറിയില്‍ ഒരു ജോണ്‍ മയം.... ഇന്നു മുതല്‍ ഞാനും.... സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യ. പക്ഷെ തുള്ളിചാടാണോ കയ്യടിക്കണോ പറ്റുമോ? നഹി നഹി. ഉടനെ തന്നെ എന്റെ അടുത്തിരിക്കുന്ന നമ്മുടെ പുതിയ പയ്യന് ഒടെസ്സ, ജോണിന്റെ മദ്യപാനം തുടങ്ങിയ ആധികാരിക കാര്യങ്ങളെ കുറിച്ച് ഒരു ചെറിയ ലെക്ചര്‍ കൊടുത്തു. 
അവസാനം പടം തുടങ്ങി. എന്തിനേറെ പറയുന്നു പടം തകര്‍ത്ത് ഓടുന്നു ഞാന്‍ തകര്ത്തു വിയര്‍ക്കുന്നു. ഒടുവില്‍ പടം കഴിഞ്ഞു. പുറത്തിറങ്ങി നമ്മുടെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സോഡാ നാരങ്ങ കുടിച്ച് ക്ഷീണം മാറ്റവേ ചര്ച്ച തുടങ്ങി. എന്താന്നറിയില്ല പൊതുവെ ആ പടം ആര്ക്കും അത്ര പിടിച്ചില്ല എന്ന് മനസ്സിലായപ്പോള്‍ മാത്രമാണ് ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയത്. എന്റെ സ്റ്റാന്ഡേര്ഡ് കൂടിയതുകൊണ്ടാണോ അതോ ജോണിന്റെ സ്റ്റാന്ഡേര്ഡ് താഴെ ആയതുകൊണ്ടാണോ എന്തോ സിനിമയുടെ കഥയല്ലാതെ മറ്റൊന്നും എനിക്ക് മനസ്സിലായില്ല. എനിവെ അന്ന് ചര്‍ച്ചക്കൊടുവില്‍ ആദ്യം പറഞ്ഞ ലേബല്‍ (ഭൌതിക സ്വയംഭോഗം) പടത്തിന് ചാര്‍ത്തിക്കൊടുത്ത് ഞങ്ങള്‍ സംതൃപ്തി അടഞ്ഞു.
 
Click here for Malayalam Fonts