Wednesday, January 21, 2009

നിളേ നിനക്കായ്...

കുറെ നാളായി മനസ്സില്‍ പുഴയാണ് ...
അരുവി പോലെ നിര്‍ത്താതെ ഒഴുകുന്ന പുഴ...
പക്ഷെ മനസ്സോളിക്കുന്നത് നിളയിലാണ്...

നിയോഗം ഒഴുകാനാണെന്കിലും ഒഴുകാനാകാതെ നിള

ചിലപ്പോള്‍ തോന്നും
കട പുഴകിയ പുഴയാണ് നീയെന്ന്‌
(കട പുഴകി വീണ വൃക്ഷം പോലെ)

അല്ലെങ്കില്‍ കുരു സഭയില്‍ വിവസ്ത്രയാകേണ്ടി വന്ന പാന്ജാലിയുടെ
ഒരു നിയോ റിയലിസ്ടിക് പ്രതിബിംബം ...?
ഭാരത കാലം അല്ലാത്തതിനാല്‍ കൃഷ്ണനില്ല
രുധിരം പുരണ്ട കൈകളുമായി വരുന്ന ഭീമനുമില്ല ഇവള്‍ക്ക് കാത്തിരിക്കാന്‍

എങ്കിലും
മഴയുടെ ശമന താളത്തില്‍
വര്‍ഷത്തില്‍ ചിലപ്പോളെങ്കിലും
നീ പാണ്ടവ പത്നിയായി പകര്‍നാടുന്നു
ദുശ്ശാസന രക്തത്തിനായി വിളിച്ചു കേഴുന്നു

എങ്കിലും
പുഴയെന്നാല്‍ ഇന്നും എനിക്ക് നീയാണ്
അഥവാ കുറ്റിപ്പുറം കഴിഞ്ഞു ത്രിശ്ശുര്‍ക്ക് പോകുന്ന വഴിയില്‍
പാലത്തിനടിയിലെ മണല്പ്പരപ്പാണ്...


നിനക്കൊന്നു കരഞ്ഞു കൂടെ
നിന്ടെ കണ്ണുനീര്‍ നിറഞ്ഞെങ്കിലും
രണ്ടു കരകളെ തൊട്ട്........
.....
.....
.....


ചിത്രത്തിന് കടപ്പാട്: As usual, Google image search...

3 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കരഞ്ഞോ...........എന്നാലേ പാലുകിട്ടുള്ളൂ.......

Priya said...

Kollam Arjun..Nalla varikal, nalla aashayam...

Arjun said...

മുഹമ്മദ്‌ സഗീര്‍, പ്രിയ നന്ദി.
പോകുന്ന വഴി ഇവിടെ അല്പം തങ്ങിയതിന്...

 
Click here for Malayalam Fonts