Monday, October 20, 2008

4 Dimentional space

നിന്നോടൊപ്പം
മഴയുടെ സംഗീതം ആസ്വദിച്ച നിമിഷങ്ങളില്‍
മനസ്സ് ആഗ്രഹിച്ചത്‌ 
ഇന്നു തിരിച്ചറിയുന്നു.
4th dimensional spaceലെ
രണ്ടു കണങ്ങള്‍ മാത്രമായി നിലനില്‍ക്കെ തന്നെ
സമയാക്ഷത്തിനു ലംബമായി 
സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്നെന്കില്‍ എന്ന്!
സര്‍വം നിശ്ചലമാവുന്ന യാത്ര 
അങ്ങിനെ ഒരു യാത്ര 
ഊര്ജതന്ത്ര സൂത്രവാക്യങ്ങളിലൂടെയല്ലാതെ...
ഗ്രഫുകളിലൂടെയല്ലാതെ...
ഞാനും നീയും 
മഴ പാടുന്ന നീലാംബരിയും മാത്രമായി.... 
Physicsന്ടെ ഭാഷയില്‍ പറഞ്ഞാല്‍ 
ചുറ്റും സകലം നിശ്ചലം
യാത്ര മാത്രം സത്യം...!!?
എങ്ങിനെ ഇരിക്കും അത്? 
x,y,z-->1; t=k where k is a constant
ഇങ്ങിനെ represent ചെയ്യാന്‍ സാധിക്കുമോ?

Note on the 4th dimension:
Physicists say that apart from the thee dimensions which is known (x,y & z), there is one more imaginary axis called time. that means a particle can be described as a function of x,y,z and t. So if we say a particle is moving perpendicular to any of this axis, it means that, that perticular variable does not change... here it is time

No comments:

 
Click here for Malayalam Fonts