Friday, February 13, 2009

സരോവര്‍... (4)

........ സനാതന ഹോസ്റ്റലിലെ മദ്യം മാത്രം മണക്കുന്ന വൈകുന്നേരങ്ങള്‍...
ചിലപ്പോളെങ്കിലും ക്ഷണിക്കാതെ കടന്നു വന്നിരുന്ന
രാഷ്ട്രീയ ചര്‍ച്ചകളും പുസ്തകങ്ങളും...
പരീക്ഷകള്‍...
നാടകം.

രാവിലെയും വൈകീട്ടും മുടങ്ങാതെയുള്ള ബസ്സ് യാത്രകള്‍... (കാരണം മെയിന്‍ ക്യാമ്പസ്സില്‍ നിന്നും ഒട്ടകലെയാണ് ഞങ്ങളുടെ സ്കൂള്‍ ഓഫ് മറൈന്‍ സ്റ്റഡീസ്. university ബസില്‍ ഉള്ള യാത്ര അതുകൊണ്ട് തന്നെ ഒഴിവാക്കാനാവാത്തത്)

ഓണാഘോഷങ്ങള്‍
പരസ്പരം അറിയാന്‍ നില്‍ക്കാതെ
അകന്നു പോയ കൂടെ പഠിച്ചവര്‍...

അര്‍ഹിക്കാത്ത സ്വപ്‌നങ്ങള്‍...
പേരുകളില്‍ മാത്രം ഞാന്‍ അറിയുന്ന സീനിയേഴ്സ്...
എല്ലാ വര്‍ഷവും എത്തുന്ന ജൂനിയേഴ്സ്‌...
അവര്‍ക്കിടയിലെ നൈരന്തര്യം കാക്കുന്ന
അല്ലെങ്കില്‍ അവരെ പരസ്പരം കോര്‍ക്കുന്ന ചിലര്‍

ഇതൊരു സ്വപ്ന ഭൂമിയാണ്‌
ഇതറിഞ്ഞവര്‍ക്ക്‌...
അല്ലാത്തവര്‍ക്ക്‌ മരീചികയും

മനസ്സില്‍ അല്‍പം നന്മ ബാക്കിയായവര്‍
‍ഇവിടെ വന്നുകൊണ്ടേയിരിക്കും
ഇവിടുത്തെ ഓരോ മണല്‍ത്തരിയും തിരിച്ചു വിളിച്ചുകൊണ്ടേയിരിക്കും... അവരുടെ
ശരീരത്തിലെ ഓരോ അണുവിനേയും...

ഞാന്‍ കണ്ടിട്ടില്ലാത്ത ജെര്‍മനിയോ
പരീസോ, മെല്‍ബണോ ഒന്നും
ഒന്നും ഇത്രയും സുന്ദരമായിരിക്കില്ല...
സ്വര്‍ഗ്ഗത്തില്‍...
അവിടെ ഇത്ര ആത്മ ബന്ധമുള്ളവരെ കാണാന്‍ കിട്ടുമോ?

ഇവിടെ ഓരോരുത്തരും
ഒരു നിയോഗം പോലെ എത്തിപ്പെടുന്നവരാണ്‌
എന്നാല്‍ അവരോരോരുത്തരും പരസ്പരം ബന്ധിക്കപ്പെട്ടവരാണ്‌

ഏതോ ജീവിത സന്ധികളില്‍...
അതല്ലെങ്കില്‍
ഞങ്ങള്‍ക്കറിയാത്ത എവിടെയോ വെച്ച്...

No comments:

 
Click here for Malayalam Fonts