Saturday, February 7, 2009

നിലാവു കൊണ്ടു പണിത പടവുകള്‍...

നിലാവു കൊണ്ടു പണിത പടവുകള്‍
നിന്നെ ചുറ്റി എപ്പോളും ഉണ്ടായിരുന്നു...
ഇരയാക്കപ്പെടുന്നതിനു തൊട്ടു മുന്‍പ് നിനക്കു കയറി നില്‍ക്കാന്‍...

നിനക്കറിയാമായിരുന്നു  
നിലാവില്‍ പൊള്ളുന്ന അവന്ടെ കാല്‍പ്പാദങ്ങളെപ്പറ്റി...

അവള്‍ക്കത് അറിയില്ലായിരുന്നു...
നീ പറഞ്ഞു കൊടുത്തുമില്ല.

അവന് വേണ്ടി അവള്‍ അമാവാസി നാളില്‍ പുറത്തിറങ്ങി.

അവള്‍ക്കപരിചിതമായിരുന്നു രാത്രികള്‍...
അഗ്നി കുണ്ഠത്തിന്‍റെ വെളിച്ചം അവന്‍ നിലാവെന്നു പറഞ്ഞു...
അവള്‍ അതിലേക്കു നടന്നു കയറി...
നിലാവില്‍ പൊള്ളി വൃണമായിരുന്ന അവന്ടെ കാലുകള്‍ 
അവളുടെ നാഭിയിലമര്‍ന്നു.

പിറ്റേന്ന് 
നിന്‍ടെ പടവുകളില്‍ നിന്നും താഴെയിറങ്ങാതെ നീ
അവള്ക്ക് വേണ്ടി വിതുമ്പി...
ചെന്നായ്ക്കള്‍ കടിച്ചു കീറിയ ഒരു ശ
വം 
അപ്പോള്‍ ചുടുകാട്ടില്‍ കത്തിയമരുന്നുണ്ടായിരുന്നു
കടപ്പാട്: ചിത്രത്തിന് googleimage searchനും 
ഫോട്ടോഷോപ്പില്‍ പണിഞ്ഞതിനുഎനിക്കും

No comments:

 
Click here for Malayalam Fonts