Monday, June 1, 2009

ഉടഞ്ഞ ശംഖ്


ഉടഞ്ഞ ശംഖില്‍ നിന്നുംഞാന്‍ എന്റെ കടലിനെ പുറത്തെടുക്കട്ടെ
നീയാണ്‌ കടലുറങ്ങുന്ന ശംഖെനിക്കു തന്നത്...
നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍
‍നിന്റെ പ്രണയത്തിന്റെ അഗാധതയോര്‍മ്മിക്കാന്‍...

ഇന്ന്‌ നീ തന്ന ശംഖുടഞ്ഞിരിക്കുന്നു...
ഓര്‍മ്മകള്‍ക്ക് ആഴം നഷ്ടപ്പെട്ടിരിക്കുന്നു

ഒരു വേനലിന്‌ കടലിനെ വറ്റിക്കാനാകുമോ?
ഇവിടെ കാലുകള്‍ പുതഞ്ഞു പോകുന്നു.
മുന്നോട്ടു വെക്കാന്‍ ശ്രമിക്കുന്തോറും
പിന്നിലെ കാലടികള്‍കൂടുതല്‍ ആഴത്തിലേക്ക്...

ഈ ഉടഞ്ഞ ശംഖില്‍ നിന്നും തിരികെയെടുക്കന്‍ ശ്രമിക്കട്ടെ ഞാന്‍
എന്റെ കടലിനെ
ചെവിയോടു ചേര്‍ത്തു വെച്ച്...
ഈ ചെവി തന്നെ മുറിച്ചു തരാം നിനക്ക്‌ (സൂര്യകാന്തികള്‍ വരച്ചതു ഞാനല്ലെങ്കിലും...)

കടലൊരുപക്ഷെ അവിടെ ഒളിച്ചിരിക്കയാവും
ചിത്രത്തിന്‌ കടപ്പാട് photo.net

4 comments:

Unknown said...

Its not the sound of the waves inside the shells, its your own blood flow which amplifies to a intensity where you can here it :)

Arjun said...

ഡേയ് ഡേയ് ഒരു കവി ഭാവനയാടാ‍ ശംഖിനുള്ളിലെ കടൽ. നീ എന്നെ ജീവിക്കാൻ സമ്മതിക്കില്ല അല്ലെ?

Psychedelic blues, oranges and violets said...
This comment has been removed by the author.
Psychedelic blues, oranges and violets said...

Beautiful....

 
Click here for Malayalam Fonts