ഇന്ന്  കണ്ണ് നനയുന്നതിനെ കുറിച്ചു ഒരു പഴയ കൂട്ടുകാരിയുടെ ബ്ലോഗ് കണ്ടു...
ഒരു പക്ഷെ  കണ്ണ് നനഞ്ഞത് നഷ്ടപ്പെട്ടു പോയ എന്തിനേയോ കുറിച്ച് , അല്ലെങ്കില്‍ കളഞ്ഞു പോയ ഒരു ഓര്‍മയെ കുറിച്ചോര്‍ത്താവാം...  എങ്ങിനെ ആയിരുന്നാലും ശരി, വഴി  തെറ്റി വന്നതാണ് എന്റെ ഇന്‍ബോക്സില്‍...
അവള്‍ അറിഞ്ഞുകൊണ്ടാവാന്‍ വഴിയില്ല... എങ്കിലും  അത് എന്നെ ചിലത് ഓര്‍മപ്പെടുത്തുന്നു...  ചില ഓര്‍മപ്പെടുത്തലുകള്‍ ഒരു കൊച്ചു കാറ്റു പോലെ... പഴയ പുസ്തകത്തിന്ടെ മഞ്ഞച്ച താളില്‍ പറ്റിപ്പിടിച്ച പഴമയുടെ മണം പോലെ... പുതുമണ്ണിന്ടെ  ഗന്ധം പോലെ... വേദനിപ്പിക്കുന്നവ... ചിരിപ്പിക്കുന്നവ... വല്ലാതെ കൊത്തി വലിക്കുന്നവ... എങ്കിലും ഓര്‍മകളെ എന്നുമെന്നും ഞാന്‍ നെഞ്ചോടു ചേര്ക്കുന്നു...
***
പിന്നെയുള്ളത് ചില നഷ്ടങ്ങളാണ്
നികത്താന്‍ കഴിയുന്നവയും  
നിത്യേനയെന്നോണം ആഴം കൂടുന്നവയും...
രണ്ടുമുണ്ടാവാം 
നമ്മളറിയാതെ നമ്മളെ അറിയാതെ,  
വല്ലാതെ വരിഞ്ഞു മുറുക്കുന്ന നഷ്ടങ്ങള്‍... 
ഓര്‍മപ്പെടുത്തലുകള്‍ നഷ്ടങ്ങളെ കുറിച്ചാ വുമ്പോള്‍... 
ഓരോ ഇലയും വീഴുന്നതിന്റെ ശബ്ദം കേള്ക്കാ ... 
ഒരു പൂ വിടരുന്നതിന്റെ  ശബ്ദം...
നിലാവ് പടരുന്നതിന്റെ ശബ്ദം...
കണ്ണുനീരൊഴുകുന്നതിന്റെ...
സ്വപ്നത്തില്‍ തീ പടരുന്നതിന്റെ...  
ഒടുവില്‍ നിശബ്ദതയുടെ ശബ്ദം... ആ നിശബ്ദതയിലൂടെ 
നിന്റെ വാക്കുകള്‍ എന്നെ തേടിയെത്തും... 
 
 


1 comment:
‘കണ്ണീരൊഴുകുന്നതിന്റെ ശബ്ദം’കേൾക്കാം
Post a Comment