Friday, November 28, 2008

മയില്‍പ്പീലി


നമുക്കു നമ്മുടെ കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകാം 
കാലം കോട്ട കെട്ടി സൂക്ഷിച്ച പഴയ
മയില്‍പ്പീലി തുണ്ടുകളും മഞ്ഞാടിക്കുരുക്കളും
അപ്പുപ്പന്‍ താടികളും കണ്ടെടുക്കാം

എന്നിട്ട് ആകാശം കാണിക്കാതെ 
ആരോടും പറയാതെ അതിനെ
പുസ്തകത്തിനുള്ളില്‍ ഒളിച്ചു വെക്കാം...
തെങ്ങിന്‍ പൂപ്പു കൊണ്ടു ചോറ് കൊടുക്കാം
മയില്‍പ്പീലിക്കുഞ്ഞിനെ കാത്തിരിക്കാം... 

കണ്ടു കിട്ടിയില്ലെന്കിലും
നിന്ടെ ഓര്‍മയെ ഞാന്‍ സൂക്ഷിക്കുന്നു 
ഒരു മയില്‍പ്പീലിയായി...
ആകാശം കാണിക്കാതെ,
ആരോടും പറയാതെ...

കാലപ്പുഴയില്‍ മുങ്ങിക്കയറി 
ബന്ധങ്ങള്‍ കൊണ്ടു പവിത്രമോതിരം കെട്ടി,
ണ്ണുനീരുകൊണ്ട് തീര്‍ത്ഥം തളിച്ച്,
സ്വപ്‌നങ്ങള്‍ കൊണ്ട് ബലി ചോര്‍ ഊട്ടുന്നു...
എന്നെങ്കിലും മയില്‍പ്പീലി പ്രസവിക്കുന്നതും കാത്ത്...

മയില്‍പ്പീലി ചിത്രത്തിന് കടപ്പാട് :http://matriarchalfamilyofmalayalambloggers.blogspot.com/2008/07/blog-post_4697.html

No comments:

 
Click here for Malayalam Fonts