Monday, November 24, 2008

ഒരു മേഘത്തിന്റെ അന്ത്യം

ഇന്ന് ഞാന്‍ ഒരു മേഘത്തിനെ കൊന്നു
കഴുത്ത് ഞെരിച്ച്...
അതിന് പ്രതീക്ഷ ഉണ്ടായിരുന്നിരിക്കണം
ജീവിക്കുന്നതിനെക്കുറിച്ച്
അതുകൊണ്ടാവുമല്ലോ അത് എന്നെ വല്ലാത്ത പരിചയ ഭാവത്തില്‍ നോക്കിയത്
സത്യത്തില്‍ ഞാന്‍ അപരിചിതത്വം നടിക്കുകയായിരുന്നു
ഇന്നെനിക്ക് അതിനെ കൊല്ലാതിരിക്കാന്‍ കഴിയുമായിരുന്നില്ല

അന്ന് ആ കുന്നിന് മുകളില്‍ എന്നെ പൊതിഞ്ഞു പെയ്തത് ഇതേ മേഘമായിരുന്നു
അല്ലാതെ അതിന് എന്നെ പരിചയമുണ്ടാവാന്‍ തരമില്ല
ചില പരിചയങ്ങള്‍ പുതുക്കാതിരിക്കുന്നതാണ് നല്ലത്...
അതുകൊണ്ട് ആ കുന്നിന്റെ ഓര്‍മയെ ഞാനിന്നു കഴുത്ത് ഞരിച്ച് കൊന്നു...
എന്റെ ചുറ്റും അന്ന് പെയ്തിറങ്ങിയ
മഴത്തുള്ളികള്‍ കയ്യിലെടുത്ത് അതിന്ടെ ചുണ്ടില്‍ തീര്‍ത്ഥമായ് നല്കി

കടലു കടന്നു വരുന്ന ആരെയും കാത്തിരിക്കാന്‍ ഇല്ലാതിരുന്നത് കൊണ്ട്
പെട്ടെന്ന് തന്നെ ചിതയൊരുക്കി

3 comments:

Rejeesh Sanathanan said...

ജീവിത്തെ കുറിച്ച് ഒരുപാട് പ്രതീക്ഷകളുള്ള ഒരു മേഘത്തെ കഴുത്ത് ഞെരിച്ച് കൊന്ന കാപാലികാ....:)

സുല്‍ |Sul said...

എന്തായാലും തീര്‍ത്ഥം കൊടുത്തുകൊണ്ടല്ലേ കൊന്നത്... നല്ലതു വരും.

-സുല്‍

Unknown said...

ennalum neeyithu cheythallo....!!!!!

 
Click here for Malayalam Fonts