Thursday, February 12, 2009

സരോവര്‍...(3) (തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു )

പുറം ചുമരില്‍ പൂശിയ പുതിയ ചായം അല്ലെങ്കില്‍ മുകളില്‍ കെട്ടിപ്പൊക്കി ക്കൊണ്ടിരിക്കുന്ന പുതിയ നില ഇവയോഴിവാക്കിയാല്‍് ബാക്കിയെല്ലാം ഒരുകാലത്ത് സ്വന്താമായിരുന്നതാണ്. അതുകൊണ്ടായിരിക്കാം ഇവിടെ ആരുമില്ലാതിരുന്നിട്ടും ഞാനിവിടെ അന്യത്വം അനുഭവിക്കാത്തത്.
ഈ മുറിയിലെ ഗന്ധം ഇവിടുത്തെ ഇടനാഴിയിലെ കട്ട പിടിച്ച ഇരുട്ട് ഉടഞ്ഞ കണ്ണാടിചില്ലുകളും വാഷ് ബേസിനുകളും  എല്ലമെന്നെ വീണ്ടും ആ പഴയ ഞാനാക്കുന്നു കൈവിട്ടു പോയ തെന്തൊക്കെയോ പോലെ. 
എന്റെ ഓര്‍മകളുടെ അസ്ഥി പന്ജരം പോലെ ഞാന്‍ അവസാനം പങ്കെടുത്ത സരോത്സവിലെ ചിത്രങ്ങള്‍... അവ ഇത്ര കാലവും എന്നെ കാത്തിരുന്നതാണെന്ന് വെറുതെ ഒരു ഭാവന.
വിനോദ് സാറിന്‍റെ കൈപ്പടയിലുള്ള ഓണാഘോഷം വിളംബരം ചെയ്യുന്ന നോട്ടീസ് ബോര്‍ഡ്...
എല്ലാം പഴയത് തന്നെ. ഞാനെന്തേ വരാന്‍ വൈകിയത് എന്നവ ചോദിച്ചുവോ? വെറുതെ തോന്നിയതാവും.

മുന്‍പും അങ്ങിനെയായിരുന്നല്ലോ. ഞങ്ങള്‍ ഒഴിഞ്ഞ ഹോസ്റ്റലിലെ താമസക്കാര്‍... 
കഞ്ഞിവെച്ചും കടുംചായയിട്ടും കഴിഞ്ഞ നാളുകള്‍, ഉയര്‍ന്ന ശബ്ദത്തിന്‍റെ അകമ്പടിയോടെ മദ്യത്തോടൊപ്പം ഘോരഘോരം ചര്‍ച്ചകള്‍...
സംഗീതം കേട്ട് സംഗീതം കൊണ്ട് ഉണര്‍ന്നിരുന്ന രാവുകള്‍. 
മദ്യത്തില്‍ സൌഹൃദം നിറച്ചു ഇണങ്ങിയും ചിലപ്പോള്‍ പിണങ്ങിയും പരിഭവിച്ചും...
പേരുപോലും അറിയാത്ത പെണ്‍കുട്ടികള്‍ക്ക് വേണ്ടി പരസ്പരം മത്സരിച്ച്...
പിന്നെ...
അയ്യപ്പണ്ണനെ ( എ അയ്യപ്പന്‍ തന്നെ) കണ്ടുറങ്ങിയ രാവുകള്‍.  ഹോസ്റ്റല്‍ മുറിയിലെ ചുവരുകളില്‍ തന്‍റെ ആദ്യത്തെ കവിത കുറിച്ചവര്‍. എഴുതപ്പെട്ട ഓരോ വാക്കിനും വരക്കും രക്തവും ജീവനും ഇപ്പോള്‍ പോലും ചോര്‍ന്നു പോകാത്ത നാല്‍പ്പതാം മുറിയിലെ ചുവരില്‍ ജനിച്ചു വീണ ആധുനിക തത്വ ചിന്തകര്‍...
ICH ലെ ചായയും വടയും മസാലദോശയും. (ഇന്ത്യന്‍ കോഫി ഹൌസ് ആണ് കുസാറ്റ് ലെ കാന്റീന്‍ നടത്തിപ്പുകാര്‍. ഇപ്പോളും... നിലം മരബിളിട്ടതൊഴിച്ചാല്‍ പഴയ ICH നു ഇപ്പോളും ഒരു മാറ്റവും ഇല്ല) . 
വൈപ്പിനിലെ സന്ധ്യകള്‍
കാലടിയിലെ രാത്രികള്‍
സ്വപ്‌നങ്ങള്‍ പങ്കുവച്ച കൂട്ടുകാര്‍
open stage...
 (To be continued...)
സരോവര്‍(1), സരോവര്‍(2)

1 comment:

അനില്‍@ബ്ലോഗ് // anil said...

"ഒരുമിച്ചു കേട്ട ഒരു മഴയുടെ സംഗീതം ..."

പലതവണ മുന്നില്‍ കടന്നുപോയെങ്കിലും മൌസില്‍ തടഞ്ഞില്ല.
:)
ഇനി വരാം.

 
Click here for Malayalam Fonts